
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നോർത്ത് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയും പാർട്ടിയും മാഞ്ഞാലി ഭാഗത്ത് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ 1.250 കിലോ ഗഞ്ചാവുമായി ഒറീസ സ്വദേശി നീലു ദ്വൈരി പിടിയിലായി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഒറീസ സ്വദേശി സിദ്ധാന്ത മുതിലി എക്സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒറീസയിൽ പോയി വരുമ്പോൾ കിലോ കണക്കിന് ഗഞ്ചാവ് ഇയാൾ കേരളത്തിലേക്ക് അഞ്ചു മുതൽ ആറ് വർഷമായി കടത്തി കൊണ്ടിരിക്കുകയായിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് താമസിക്കുന്ന ഇയാൾ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗഞ്ചാവ് വില്പന നടത്തുന്നത്. മാഞ്ഞാലിയിലെ ഏതോ കോളേജ് ഹോസ്റ്റലിലേക്ക് ഗഞ്ചാവ് എത്തിക്കുന്നതിനുള്ള ഇടനിലക്കാരെ കാത്തു നിൽക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് പിടിയിലായത്. പാർട്ടിയിൽ ഇൻസ്പെക്ടറോടൊപ്പം അസ്സിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) S ജയകുമാർ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ NM മഹേഷ് P K ശ്രീകുമാർ CK വിമൽ കുമാർ ഡ്രൈവർ സജീവ് എന്നിവരും ഉണ്ടായിരുന്നു.











